Surprise Me!

ഓഖി ചുഴലിക്കാറ്റ്; 180 മത്സ്യത്തൊഴിലാളികളെ കൂടി രക്ഷപ്പെടുത്തി | Oneindia Malayalam

2017-12-08 16 Dailymotion

Cyclone Ockhi; Continues Search And Rescue <br /> <br />ലക്ഷദ്വീപിനു സമീപം 180 മത്സ്യത്തൊഴിലാളികളെ കണ്ടെത്തി. നാവികസേനയുടെ ഐഎന്‍എസ് കല്‍പ്പേനി എന്ന കപ്പല്‍ നടത്തിയ തിരച്ചിലിലാണ് ഇവരെ കണ്ടെത്തിയത്. 17 ബോട്ടുകളിലായാണ് മത്സ്യത്തൊഴിലാളികള്‍ ഉണ്ടായിരുന്നത്. ഇവരെ കൊച്ചിയിലെത്തിച്ചു. ഇവരെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ച് വരികയാണ്. അതേ സമയം ഓഖി ചുഴലിക്കാറ്റില്‍ പെട്ടവര്‍ക്കായുള്ള തെരച്ചില്‍ ഒന്‍പതാം ദിവസവും തുടരുകയാണ്. കൊച്ചിയില്‍ നിന്നും മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റിന്റെയും കോസ്റ്റ് ഗാര്‍ഡിന്റെയും തിരച്ചില്‍ സംഘങ്ങളും കേരള, ലക്ഷദ്വീപ് തീരത്തുണ്ട്. മല്‍സ്യതൊഴിലാളികളെ രക്ഷാപ്രവര്‍ത്തനത്തിനായി ഒപ്പം കൂട്ടിയിട്ടുണ്ട്. . ആളില്ലാതെ ഒഴുകി നടന്ന 4 ബോട്ടുകള്‍ ഇന്നലെ കണ്ടെടുത്തു. അജ്ഞാത മൃതശരീരങ്ങള്‍ തിരിച്ചറിയാന്‍ ഡിഎന്‍എ പരിശോധനക്കും സാംപിള്‍ നല്‍കിയിട്ടുണ്ട് . ഇതിനിടെ, ലക്ഷദ്വീപില്‍ കണ്ടെത്തിയ അഞ്ച് ഗുജറാത്തി മത്സ്യത്തൊഴിലാളികളെയും കൊച്ചിയില്‍ എത്തിച്ചിട്ടുണ്ട്. ഒന്നാം തീയതിയാണ് ഇവരെ ലക്ഷദ്വീപ് ഭരണകൂടം രക്ഷപ്പെടുത്തിയത്.

Buy Now on CodeCanyon